Representational Image

മിസോറം: 173 സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു

 ഐസോൾ: നവംബർ ഏഴിന് നടക്കുന്ന മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആകെ ലഭിച്ച 174ൽ 173ഉം സാധുവാണെന്ന് കണ്ടെത്തി. പ്രതിപക്ഷപാർട്ടിയായ സോറം പീപ്ൾസ് മൂവ്‌മെന്റ് സ്ഥാനാർഥി ഡോ. ലോറെയ്ൻ ലാൽപെക്ലിയൻ ചിൻസയുടെ നാമനിർദേശപത്രികയിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് വീണ്ടും സൂക്ഷ്മപരിശോധന നടത്തും.

സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. 2018ലെ തെരഞ്ഞെടുപ്പിൽ 209 പേർ മത്സരരംഗത്തുണ്ടായിരുന്നു. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും (എം.എൻ.എഫ്), പ്രധാന പ്രതിപക്ഷമായ സോറം പീപ്ൾസ് മൂവ്‌മെന്റും 40 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. ബി.ജെ.പി 23 സീറ്റിലും ആം ആദ്മി പാർട്ടി നാലിലും മത്സരിക്കുന്നു. 27 പേർ സ്വതന്ത്രരാണ്.

Tags:    
News Summary - Mizoram: Papers of 173 candidates accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.