ചെന്നൈ: രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ .സ്റ്റാലിൻ. ട്വിറ്ററിൽ പങ്കുവച്ച ജന്മദിന സന്ദേശത്തിൽ 'പ്രിയ സഹോദരൻ' എന്നാണ് രാഹുലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിനും കോൺഗ്രസ് പാർട്ടിക്കും വേണ്ടിയുള്ള രാഹുലിെൻറ പ്രവർത്തനങ്ങളേയും സ്റ്റാലിൻ പ്രശംസിച്ചു.
'എെൻറ പ്രിയ സഹോദരൻ രാഹുൽഗാന്ധിക്ക് ജന്മദിനാശംസകൾ. സ്വതന്ത്രമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിെൻറ നിസ്വാർഥവും നിരന്തരവുമായ പ്രവർത്തനം അഭിനന്ദിക്കപ്പെടേണ്ടതാണ്. കോൺഗ്രസ് പാർട്ടിയുടെ ധാർമികത ഉയത്തിപ്പിടിക്കുന്നതിൽ അദ്ദേഹത്തിെൻറ പ്രവർത്തനം മാതൃകാപരമാണ്'-സ്റ്റാലിൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.