ചെന്നൈ: പ്രഭാത നടത്തത്തിനിടെ നാട്ടുകാരോട് കുശലാന്വേഷണം നടത്തുകയും യുവത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വിഡിയോ വൈറലായി.
ട്രാക്ക് സ്യൂട്ടിൽ നടക്കാനിറങ്ങിയ 68കാരനായ സ്റ്റാലിനോട് ഒരു സ്ത്രീയാണ് യുവത്വത്തിന്‍റെ രഹസ്യം എന്താണെന്ന് ചോദിച്ചത്. ഭക്ഷണ നിയന്ത്രണമെന്നായിരുന്നു സ്റ്റാലിൻ പൊട്ടിചിരിയോടെ ഉത്തരം നൽകിയത്. ചെറിയ കൂട്ടത്തോട് കുശലം ചോദിക്കുകയും വിശേഷം അന്വേഷിക്കുകയും ചെയ്യുന്ന സ്റ്റാലിന്‍റെ വിഡിയോ ഡി.എം.കെയുടെ അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ഫിറ്റ്നസുമായും വ്യായാമവുമായും ബന്ധപ്പെട്ട വിഡിയോകളും സ്റ്റാലിൻ പങ്കുവെച്ചിരുന്നു. സ്റ്റാലിൻ വർക്കൗട്ട് ചെയ്യുന്നതിന്‍റെ വിഡിയോ സമീപകാലത്ത് തമിഴ്നാട്ടിൽ ട്രെൻഡിങ്ങായിരുന്നു. യോഗ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് എൻ.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ഏപ്രിൽ -മേയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായാണ് ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.