അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാജ്താക്കറെ; മഹാരാഷ്ട്രയിൽ കരുക്കൾ നീക്കി ബി.ജെ.പി

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യചർച്ചകളുമായി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി)ക്കെതിരെയുള്ള കരുനീക്കമാണ് പാർട്ടിയുടെ ലക്ഷ്യം. ബി.ജെ.പി ദേശീയ സെക്രട്ടറി വിനോദ് താവഡെക്കൊപ്പമെത്തിയായിരുന്നു രാജ് താക്കറെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

വോട്ട് ഭിന്നിപ്പിക്കാനും ഉദ്ധവിൻ്റെ ശിവസേനയെ തകർക്കാനും എം.എൻ.എസ് ബി.ജെ.പിയുമായി സഖ്യത്തിലെത്തിയേക്കുമെന്ന ചർച്ചകൾ നേരത്തെ സജീവമാണ്. ഇരു പാർട്ടികളും സഖ്യത്തിലെത്തിയാൽ‍ മുംബൈയിൽ എം.എൻ.എസിന് മത്സരിക്കാൻ സീറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

2006ലാണ് ശിവസേനയിൽ നിന്ന് രാജിവെച്ച രാജ് താക്കറെ എം.എൻ.എസ് സ്ഥാപിച്ചത്. ബി.ജെ.പിയുൾപ്പെടെ രാജ്താക്കറെയുടെ വിവിധ പരാമർശങ്ങൾക്കെതിരെ നേരത്തെ രം​ഗത്തെത്തിയിരുന്നു. 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ 288ൽ 13 സീറ്റ് പാർട്ടി നേടിയിരുന്നു.

Tags:    
News Summary - MNS Leader Raj thackarey meets Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.