ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പേരിൽ പ്രതിപക്ഷം രാജ്യസഭയിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. ഗോരക്ഷയുടെ മറവിൽ ഇൗയിടെ രാജ്യത്ത് നടന്ന ആക്രമണങ്ങൾ അക്കമിട്ടുനിരത്തിയ പ്രതിപക്ഷ േനതാക്കൾ, നാൾക്കുനാൾ ഇത് വർധിച്ചുവരുന്നത് സർക്കാറിെൻറ അറിവോടും പിന്തുണയോടുമാണെന്ന് കുറ്റപ്പെടുത്തി.
പശുവിെൻറ പേരിലുള്ള അതിക്രമങ്ങൾ തടയാൻ സംസ്ഥാനങ്ങളാണ് കർശന നടപടിയെടുക്കേണ്ടതെന്ന പ്രധാനമന്ത്രിയുെട നിലപാട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദ്യംചെയ്തു. കേന്ദ്ര ഉത്തരവിലൂടെ ഇത്തരം സംഘങ്ങളെ നിരോധിക്കാൻ കഴിയും. എന്നാൽ, അവരെ തടയുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെെട്ടന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഉനയിൽ ദലിതുകളെ ആക്രമിച്ചത് നിങ്ങളാണെന്ന് ഭരണപക്ഷത്തെ ചൂണ്ടി ബി.എസ്.പി നേതാവ് സതീഷ്ചന്ദ്ര മിശ്ര പറഞ്ഞു. മതസഹിഷ്ണുതയിൽ ഇന്ത്യ അങ്ങേയറ്റം പിന്നാക്കംപോയെന്ന് ബിജു ജനതാദളിലെ ദിലീപ് ടിർക്കി അഭിപ്രായപ്പെട്ടു. ശൂന്യമായ വാക്കുകളും സുന്ദരമായ പ്രയോഗങ്ങളുംകൊണ്ട് ഗോരക്ഷാ ആക്രമണത്തെ തടയാനാവില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ പറഞ്ഞു. ഗോരക്ഷാപ്രവർത്തനം എന്നല്ല, ഗോരക്ഷാ ഭീകരത എന്നാണിതിനെ വിശേഷിപ്പിക്കേണ്ടതെന്ന് െഡറിക് തുടർന്നു. ജനഹിതം തങ്ങൾക്കാണെന്ന് പറയുന്ന ബി.ജെ.പി അത് എന്തിനുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് കോൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.