ചെന്നൈ: നീലഗിരി ജില്ലയിലെ കുനൂരിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽഫോൺ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിേശാധനക്കായി കോയമ്പത്തൂർ പൊലീസിലെ ഫോറൻസിക് വിഭാഗത്തിന് ൈകമാറി.
മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ നഗറിൽ താമസിക്കുന്ന ഫോേട്ടാഗ്രാഫറായ വൈ. ജോയ് എന്ന കുട്ടിയാണ് കാേട്ടരി റെയിൽപാളത്തിന് സമീപം നിൽക്കവെ നിർണായക വീഡിയോ പകർത്തിയത്. ജോയ്, സുഹൃത്ത് എച്ച്. നാസർ എന്നിവർ കഴിഞ്ഞ ദിവസം കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ ഒാഫിസിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.
താഴ്ന്ന് പറന്ന ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈൽഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നത്.
അതിനിടെ സംഭവസമയത്തെ മേഖലയിലെ കാലാവസ്ഥ സംബന്ധിച്ച റിപ്പോർട്ട് സമർപിക്കാൻ ചെൈന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.