ആതിഖ് അഹ്മദിനെയും സഹോദരനെയും അക്രമികൾ വെടിവെച്ച് കൊല്ലുന്നു

മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് മാതൃകാ പെരുമാറ്റ ചട്ടവുമായി കേന്ദ്രം

ന്യൂഡൽഹി: മുൻ എം.പി അതീഖ് അഹ്മദും സഹോദരനും യു.പിയിൽ പൊലീസ് സാന്നിധ്യത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് പുതിയ പെരുമാറ്റചട്ടം തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാതൃകാ പെരുമാറ്റ ചട്ടം (എസ്.ഒ.പി) തയാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലുമായിരിക്കും മാതൃകാ പെരുമാറ്റ ചട്ടം തയാറാക്കുക.

ശനിയാഴ്ച രാത്രി വൈദ്യപരിശോധനക്കായി കൊണ്ടു പോകുന്നതിനിടെ അതീഖും സഹോദരനും മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തൊട്ടടുത്ത് നിന്ന് അക്രമികൾ ഇരുവരെയും വെടിവച്ചുകൊന്നത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേനെയാണ് അക്രമികൾ എത്തിയിരുന്നത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ആതിഖിന്‍റെ തലയിലേക്ക് തോക്ക് ചേർത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളിൽ കാണാം. 

Tags:    
News Summary - model code of conduct for safety of journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.