ന്യൂഡൽഹി: കാലാവധിക്കു മുമ്പ് നിയമസഭ പിരിച്ചുവിടപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉടൻതന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കാവൽ മന്ത്രിസഭക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാവില്ലെന്നും ഇൗ സംസ്ഥാനങ്ങളിലെ ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനും ഇത് ബാധകമാണെന്നും കാബിനറ്റ് സെക്രേട്ടറിയറ്റിന് നൽകിയ അറിയിപ്പിൽ കമീഷൻ വ്യക്തമാക്കി. കാലാവധി അവസാനിക്കും മുമ്പ് തെലങ്കാന നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിലാണ് കമീഷെൻറ ഉത്തരവിന് പ്രധാന്യമേറുന്നത്.
2019 ജൂണിലാണ് തെലങ്കാന നിയമസഭയുടെ കാലാവധി തീരുന്നത്. സാധാരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതു വരെയാണ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത്.
കാവൽ മന്ത്രിസഭക്ക് ദൈനംദിന ഭരണം മാത്രമേ നടത്താനാവൂയെന്നും നയപര തീരുമാനങ്ങളെടുക്കാനാവില്ലെന്നും 1994ലെ സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഇൗ നിർദേശമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.