ഇവർ പുതിയ കേന്ദ്രമന്ത്രിമാർ: അറിയാം വിശദാംശങ്ങൾ

ന്യൂഡൽഹി: റെയിൽവേ വകുപ്പ് ചോദിച്ച നിതീഷ് കുമാറിന്റെ ജനതാദൾ-യു വിനും നഗരവികസനവും ഷിപ്പിങ്ങും ഐ.ടിയും ആവശ്യപ്പെട്ട നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്കും നിരാശ. മൂന്നാം മോദി സർക്കാറിന്റെ വകുപ്പ് വിഭജനത്തിൽ ഇതടക്കം നിർണായക വകുപ്പുകളെല്ലാം ബി.ജെ.പി കൈയടക്കി.

എൻ.ഡി.എ ഘടകകക്ഷികളിൽ 16 എം.പിമാരുള്ള തെലുഗുദേശത്തിന്റെ കാബിനറ്റ് മന്ത്രി രാം മോഹൻ നായിഡുവിന് വ്യോമയാന മന്ത്രാലയവും 12 എം.പിമാരുള്ള ജനതാദൾ-യുവിന്റെ കാബിനറ്റ് മന്ത്രി ലല്ലൻ സിങ് എന്ന രാജീവ് രഞ്ജൻ സിങ്ങിന് പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസനവുമാണ് നൽകിയത്. കൃഷി മന്ത്രാലയം ചോദിച്ച ജനതാദൾ-എസിന്റെ എച്ച്.ഡി കുമാരസ്വാമിക്ക് ഘന വ്യവസായവും ഖനനവും നൽകി. പ്രത്യേക വകുപ്പുകൾ ചോദിക്കാതിരുന്ന ലോക്ജൻശക്തി പാർട്ടിയുടെ കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന് ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പും ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ കാബിനറ്റ് മന്ത്രി ജിതൻ റാം മാഞ്ചിക്ക് ചെറുകിട-ഇടത്തരം സംരംഭ വകുപ്പും നൽകി.

പുതിയ കേന്ദ്ര മന്ത്രിമാരും വകുപ്പുകളും

1. പ്രധാനമന്ത്രി- നരേന്ദ്ര മോദി

പേഴ്സനൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, ബഹിരാകാശം, മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ, പ്രധാന നയവിഷയങ്ങൾ

2. രാജ്നാഥ് സിങ്- പ്രതിരോധം

3. അമിത് ഷാ- ആഭ്യന്തരം, സഹകരണം

4. നിതിൻ ഗഡ്കരി - ​ഉപരിതല ഗതാഗതം

5. ​ജെ.പി. നഡ്ഡ- ആരോഗ്യ-കുടുംബ ക്ഷേമം, രാസവളം

6. ശിവരാജ് സിങ് ചൗഹാൻ- കൃഷി-കർഷക ക്ഷേമം, ഗ്രാമവികസനം

7. നിർമല സീതാരാമൻ- ധനം, കോര്‍പറേറ്റ് കാര്യം

8. എസ്. ജയ്ശങ്കർ- വിദേശകാര്യം

9. മനോഹർ ലാൽ ഘട്ടർ- ഭവന, നഗര വികസനം, ഊർജം

10. എച്ച്.ഡി. കുമാരസ്വാമി- ഖനവ്യവസായം, ഉരുക്ക്

11. പിയൂഷ് ഗോയൽ- വാണിജ്യം, വ്യവസായം

12. ധർമേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

13. ജിതിൻ റാം മാഞ്ചി- ചെറുകിട-ഇടത്തരം സംരംഭം

14. രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്)- പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗക്ഷേമം-ക്ഷീര വികസനം

15. സര്‍ബാനന്ദ സോനോവാൾ- തുറമുഖം, ഷിപ്പിങ്-ജലഗതാഗതം

16. ഡോ. വീരേന്ദ്ര കുമാർ- സാമൂഹിക നീതി-ശാക്തീകരണം

17. റാം മോഹന്‍ നായിഡു- വ്യോമയാനം

18. പ്രൾഹാദ് ജോഷി- ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, പാരമ്പര്യേതര ഊര്‍ജം

19. ജുവൽ ഓറം- ആദിവാസി കാര്യം

20. ഗിരിരാജ് സിങ് -ടെക്സ്റ്റൈൽ

21. അശ്വിനി ​വൈഷ്ണവ്- റെയില്‍വേ, വാര്‍ത്താവിതരണം, ഇലക്ട്രോണിക്‌സ്, ഐ.ടി

22. ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം, വടക്കുകിഴക്കന്‍ മേഖല വികസനം

23. ഭൂപേന്ദര്‍ യാദവ്- വനം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം

24. ഗജേന്ദ്ര സിങ് ഷെഖാവത്ത്- സാംസ്‌കാരികം, ടൂറിസം

25. അന്നപൂര്‍ണ ദേവി- വനിത-ശിശുക്ഷേമം

26. കിരണ്‍ റിജിജു- പാര്‍ലമെന്ററി കാര്യം, ന്യൂനപക്ഷ കാര്യം

27. ഹര്‍ദീപ് സിങ് പുരി- പെട്രോളിയം-പ്രകൃതിവാതകം

28. മന്‍സുഖ് മാന്‍ഡവ്യ: തൊഴില്‍, യുവജനക്ഷേമം, കായികം

29. ജി. കിഷന്‍ റെഡ്ഢി- ഖനി, കല്‍ക്കരി

30. ചിരാഗ് പാസ്വാന്‍- ഭക്ഷ്യസംസ്‌കരണം

31. സി.ആര്‍. പാട്ടീല്‍- ജലശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

1. റാവു ഇന്ദ്രജിത് സിങ്- സ്റ്റാറ്റിസ്റ്റിക്‌സ്-പദ്ധതി നിര്‍വഹണം, നയരൂപവത്കരണം, സാംസ്‌കാരികം

2. ഡോ. ജിതേന്ദ്രസിങ്- സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ്

3. അര്‍ജുന്‍ റാം മേഘ്വാള്‍- നീതി-നീതിന്യായം, പാര്‍ലമെന്ററികാര്യം

4. പ്രതാപ് റാവു ജാദവ്- ആയുഷ്, ആരോഗ്യ-കുടുംബക്ഷേമം

5. ജയന്ത് ചൗധരി- നൈപുണ്യവികസനം, വിദ്യാഭ്യാസം

സഹമന്ത്രിമാര്‍

1. ജിതിന്‍ പ്രസാദ- വ്യവസായം, ഐ.ടി

2. ശ്രീപാദ് നായിക്- ഊര്‍ജം, പാരമ്പര്യേതര ഊര്‍ജം

3. പങ്കജ് ചൗധരി- ധനകാര്യം

4. കിഷന്‍പാല്‍- സഹകരണം

5. രാംദാസ് അത്താവാലെ- സാമൂഹിക നീതി-ശാക്തീകരണം

6. രാംനാഥ് ഠാക്കൂര്‍- കൃഷി, കര്‍ഷകക്ഷേമം

7. നിത്യാനന്ദ് റായി- ആഭ്യന്തരം

8. അനുപ്രിയ പട്ടേല്‍: ആരോഗ്യ-കുടുംബക്ഷേമം, രാസവളം

9. വി. സോമണ്ണ- ജല്‍ശക്തി, റെയില്‍വേ

10. ഡോ. പി. ചന്ദ്രശേഖര്‍- ഗ്രാമീണ വികസനം, ടെലികോം

11. ശോഭ കലന്ത്‍ലാജെ- ചെറുകിട സംരംഭം, തൊഴില്‍ ഉന്നമനം

12. കീര്‍ത്തി വര്‍ധന്‍ സിങ്- പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, വിദേശകാര്യം

13. ബി.എല്‍. വര്‍മ- ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, സാമൂഹിക നീതി-ശാക്തീകരണം

14. ശാന്തനു ഠാക്കൂര്‍- തുറമുഖം-ഷിപ്പിങ്, ജലഗതാഗതം

15. സുരേഷ് ഗോപി- പെട്രോളിയം-പ്രകൃതിവാതകം, ടൂറിസം

16. എല്‍. മുരുഗന്‍- വാര്‍ത്താവിതരണം, പാര്‍ലമെന്ററികാര്യം

17. അജയ് തംത- റോഡ് ഗതാഗതം-ദേശീയപാത

18. സഞ്ജയ് കുമാര്‍- ആഭ്യന്തരം

19. കമലേഷ് പാസ്വാന്‍- ഗ്രാമ വികസനം

20. ഭാഗീരഥ് ചൗധരി- കൃഷി-കര്‍ഷക ക്ഷേമം

21. സതീഷ്ചന്ദ്ര ദുബെ- കല്‍ക്കരി, ഖനി

22. സഞ്ജയ് സേഠ്- പ്രതിരോധം

23. രവനീത് സിങ് ബിട്ടു- ഭക്ഷ്യസംസ്‌കരണം, റെയില്‍വേ

24. ദുര്‍ഗാദാസ് ഉയ്‌കെ- ആദിവാസി ക്ഷേമം

25. രക്ഷാ നിഖില്‍ ഗഡ്‌സെ- യുവജനക്ഷേമം, കായികം

26. ശുകാന്ത മജുംദാര്‍- വിദ്യാഭ്യാസം, വടക്കുകിഴക്കന്‍ മേഖല വികസനം

27. സാവിത്രി ഠാക്കൂര്‍- വനിത-ശിശുക്ഷേമം

28. തോഹന്‍ സാഹു- പാര്‍പ്പിടം, നഗരകാര്യം

29. രാജ്ഭൂഷന്‍ ചൗധരി- ജല്‍ശക്തി

30. ഭൂപതിരാജു ശ്രീനിവാസ് വര്‍മ- ഘനവ്യവസായം, ഉരുക്ക്

31. ഹര്‍ഷ് മല്‍ഹോത്ര- സഹകരണം, റോഡ് ഗതാഗതം- ദേശീയപാത

32. നീമുബെന്‍ ബാംബെനിയ- ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം

33. മുരളീധര്‍ മഹോല്‍- സഹകരണം, വ്യോമയാനം

34. ജോര്‍ജ് കുര്യന്‍- ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗക്ഷേമം-ക്ഷീര വികസനം

35. പബിത്രമാര്‍ഗരീറ്റ- വിദേശകാര്യം, ടെക്‌സ്റ്റൈല്‍സ്

36. എസ്.പി. സിങ് ബാഗേല്‍- ഫിഷറീസ്, മൃഗസംരക്ഷണം, പഞ്ചായത്തീരാജ്

Tags:    
News Summary - Modi Cabinet 3.0: Full list of ministers with portfolios in Modi 3.0 government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.