ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ശശി തരൂര്‍ എം.പി. ലാഹോര്‍ സാഹിത്യോത്സവ വേദിയിലാണ് തരൂര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
മഹാമാരി പടരുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നില്ല. അത് ജനങ്ങള്‍ക്കറിയാം. കോവിഡ് വ്യാപനം ഗൗരവമായി എടുക്കണമെന്നും അല്ലെങ്കില്‍ ഇന്ത്യ സാമ്പത്തിക ദുരന്തത്തെ നേരിടേണ്ടിവരുമെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ആ ക്രെഡിറ്റ് അദ്ദേഹത്തിനാണ് -തരൂര്‍ പറഞ്ഞു.
മുസ്ലിംകളോടുള്ള വര്‍ഗീയതയും വിവേചനവും ന്യായീകരിക്കുന്നതിനായി മോദി സര്‍ക്കാര്‍ തബ്ലീഗ് ജമാഅത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും തരൂര്‍ ആരോപിച്ചു. പാകിസ്താനിലെ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തരൂര്‍ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.