ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കു കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 50,000 കോടി രൂപ നീക്കിവച്ചതായി റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിന് ഏകദേശം ആറ് അല്ലെങ്കില്‍ ഏഴു ഡോളര്‍ വരെ ചെലവാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും വേഗം വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സമ്പത്തിക വര്‍ഷത്തേക്കു മാത്രമുള്ള തുകയാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. ഇതിനായി തുടര്‍ന്നും പണം ലഭ്യമാക്കുമെന്നും മറ്റെന്താവശ്യമുണ്ടെങ്കിലും ഈ തുകയില്‍ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരാള്‍ക്ക് രണ്ട് കുത്തിവയ്പ്പുകള്‍ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടു ഡോളറാകും ഒരു ഷോട്ടിന് ഈടാക്കുക. വാക്‌സിന്‍ സംഭരണം, എത്തിക്കുന്നതിനുള്ള ചെലവ് എന്നീയിനത്തിലായി രണ്ട് മൂന്ന് ഡോളറുകള്‍ വരെയും മാറ്റിവയ്ക്കും. അതേസമയം, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
ഹിമാലയം മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വരെ എല്ലായിടത്തും താമസിക്കുന്ന ആളുകളെ കണ്ടെത്തി അവർക്ക് വാക്സിൻ കുത്തിവയ്ക്കുന്നതിനും മറ്റുമായി രാജ്യത്തിന് ഏകദേശം 800 ബില്യണോളം രൂപ ആവശ്യമാണെന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിെൻറ തലവൻ അദർ പൂനവല്ല പറഞ്ഞിരുന്നു. ചികിത്സ കൊടുക്കുന്നതിനേക്കാളേറെ നിർമാണ സൈറ്റുകളിൽ നിന്ന് വാക്സിൻ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതാണ് ഏറ്റവും വലിയ കടമ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.