നോട്ട്​ പിൻവലിക്കൽ സമ്പദ്​വ്യവസ്​ഥയുടെ തകർച്ചയുടെ തുടക്കം– മൻമോഹൻ

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയുടെ തകർച്ചയുടെ തുടക്കമാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​.  ഡൽഹിയിൽ നടന്ന കോൺഗ്രസ്​ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ​ത്തി​​െൻറ ആഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക്​ 6.3 ശതമാനത്തിലേക്ക്​ താഴുമെന്നാണ്​ റിപ്പോർട്ട്​. ഇതിൽ നിന്നു തന്നെ ​നോട്ട്​ പിൻവലിക്കൽ എത്രത്തോളം വലിയ ദുരന്തമാ​െണന്ന്​ മനസിലാക്കാമെന്നും മൻമോഹൻ സിങ്​ പറഞ്ഞു. ദേശീയ വരുമാനത്തിൽ  രണ്ട്​ വർഷം കൊണ്ട്​ വർധന ഉണ്ടാക്കുമെന്നാണ്​ മോദി പറഞ്ഞത്​. ഇൗ വാഗ്​ദാനം പൊള്ളയാണെന്ന്​ തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Modi ji keeps on saying he will transform India's economy, we know now that the beginning of the end has come: Former PM Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.