ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിവിധ സംരഭങ്ങൾ ആരംഭിച്ചു. ചെറിയ കുട്ടികൾക്ക് വിദ്യാ പ്രവേഷ് എന്ന പ്രീ സ്കൂൾ പരിപാടി, സി.ബി.എസ്.ഇ വിദ്യാർഥികളുടെ വിലയിരുത്തൽ പരിപാടി 'സഫൽ' എന്നിവ അടക്കമാണ് പുതിയ പദ്ധതികൾ. ബധിര - മൂക സമൂഹത്തോട് ആശയവിനിമയം സാധ്യമാക്കുന്നതിന് ഇന്ത്യൻ ആംഗ്യ (സൈൻ) ഭാഷ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുമെന്നും എൻജിനീയറിങ് കോഴ്സുകൾ 11 പ്രാദേശിക ഭാഷകളിൽ പഠിപ്പിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന് ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
11 പ്രാദേശിക ഭാഷകളിലേക്ക് എൻജിനീയറിങ് കോഴ്സുകൾ പരിഭാഷപ്പെടുത്താനുള്ള ടൂൾ സർക്കാർ വികസിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം തുടങ്ങാനിരിക്കുന്ന വിദ്യാർഥികളെ മോദി അഭിനന്ദിച്ചു. പാവങ്ങൾക്കും ദലിതുകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സഹായകമാകുമെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് ഇന്ന് ആംഗ്യഭാഷ ആവശ്യമാണ്. അവർക്ക് സഹായകമായി ആംഗ്യഭാഷയായി സെക്കൻഡറി തലത്തിൽ ഒരു വിഷയമായി പഠിപ്പിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രെഡിറ്റ് സമ്പ്രദായത്തിൽ ആധുനിക സാേങ്കതിക വിദ്യ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് ബാങ്ക് മാറ്റം കൊണ്ടുവരുമെന്നും വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ ഏത് പഠന ശാഖയും ഏത് സമയത്തും ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യങ്ങൾ മാറ്റി മറിച്ചിട്ടും ഒാൺലൈൻ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർഥികൾക്ക് പെെട്ടന്ന് മാറാൻ കഴിഞ്ഞു. 'ദിക്ഷ' പോർട്ടലിന് 2300 കോടി ഹിറ്റാണ് കിട്ടിയത്. ഇേപ്പാഴും എല്ലാ ദിവസവും അഞ്ച് കോടി ഹിറ്റ് കിട്ടുന്നുണ്ട്.
എട്ട് സംസ്ഥാനങ്ങളിലെ 14 എൻജിനീയറിങ് കോളജുകൾ അഞ്ച് ഇന്ത്യൻ ഭാഷകളിൽ പഠിപ്പിച്ച് തുടങ്ങും. എൻ.സി.ഇ.ആർ.ടി രൂപം നൽകിയ 'നിഷ്ഠ^2.0' എന്ന സംയോജിത അധ്യാപക പരിശീലന പരിപാടിക്കും നാഷനൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്ചർ, നാഷനൽ എഡ്യൂകേഷൻ ടെക്നോളജി ഫോറം എന്നിവക്കും പ്രധാനമന്ത്രി തുടക്കമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.