വട്നഗർ (ഗുജറാത്ത്): 2001 മുതൽ ഇക്കാലമത്രയും ചിലർ തനിക്കെതിരെ വിഷം ചീറ്റിയിട്ടും രാജ്യത്തെ സേവിക്കാൻ സാധിക്കുന്നത് ശിവദേവെൻറ (ഭോലെ ബാബ) അനുഗ്രഹം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറക്കിയ വിഷം ദഹിപ്പിക്കാനുള്ള കരുത്ത് തനിക്ക് കിട്ടിയത് ഭോലെ ബാബയുടെ അനുഗ്രഹമുള്ളതിനാലാണ്. ഇൗ ശക്തിയുള്ളതിനാൽ വിമർശകരെ പ്രതിരോധിക്കാനും മാതൃരാജ്യത്തെ സമർപ്പിതമനസ്സോടെ സേവിക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
2014ൽ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജന്മനാടായ മെഹ്സാന ജില്ലയിലെ വട്നഗറിൽ എത്തിയ മോദി നാട്ടുകാരോട് സംസാരിക്കവെയാണ് വികാരഭരിതനായി ഇങ്ങനെ പറഞ്ഞത്. വട്നഗറിൽ വൻ ജനക്കൂട്ടമാണ് മോദിയെ കാണാൻ തടിച്ചുകൂടിയത്. മോദി, മോദി എന്ന ആർപ്പുവിളികൾക്കിെട, വാഹനത്തിൽ നിന്നുകൊണ്ട് എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പര്യടനം.
റാലി മോദി പഠിച്ച ബി.എൻ ഹൈസ്കൂളിന് മുന്നിലെത്തിയപ്പോൾ അവിടെ ഇറങ്ങി സ്കൂൾ മുറ്റത്തുനിന്ന് ഒരുപിടി മണ്ണെടുത്ത് നെറ്റിയിൽ തൊടുകയും ചെയ്തു അദ്ദേഹം. ബുദ്ധ വിഹാരങ്ങളുണ്ടായിരുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രമുള്ളതുമായ പുരാതന നഗരമാണ് വടനഗർ. വട്നഗറിൽ നിന്നു തുടങ്ങിയ തെൻറ യാത്ര ഇപ്പോൾ കാശി(വാരാണസി-മോദിയുടെ ലോക്സഭ മണ്ഡലം)യിലെത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശിയും ഭോലെ ബാബയുടെ നാടാണ്. ഇൗ നാട്ടിൽനിന്ന് കിട്ടിയ കരുത്താണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പടുത്ത ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ രണ്ടാംദിന സന്ദർശനമായിരുന്നു ഞായറാഴ്ച നടന്നത്. ശനിയാഴ്ച ദ്വാരകയിൽ പാലം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച മോദി, ഞായറാഴ്ച വട്നഗറിൽ മെഡിക്കൽ കോളജ് ഉദ്ഘാടനശേഷം പൊതുസമ്മേളനത്തിലും അതാവർത്തിച്ചു. 10 വർഷം യു.പി.എ സർക്കാർ അധികാരത്തിലിരുന്നിട്ടും രാജ്യത്ത് പുതിയ ആരോഗ്യനയം കൊണ്ടുവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
15 വർഷം മുമ്പ് വാജ്േപയി സർക്കാറാണ് ഒടുവിൽ ആരോഗ്യനയം അവതരിപ്പിച്ചത്. പിന്നീട് തെൻറ സർക്കാറും. വികസനത്തോട് വെറുപ്പുള്ളവരും ജനങ്ങളോട് സഹാനുഭൂതിയില്ലാത്തവരുമാണ് കോൺഗ്രസെന്നും മോദി പറഞ്ഞു. ഒാരോ മൂന്ന്-നാല് ലോക്സഭ മണ്ഡലങ്ങളിൽ ഒരു മെഡിക്കൽ കോളജ് വീതം തുടങ്ങാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ 6000 പി.ജി മെഡിക്കൽ സീറ്റുകൾ വർധിപ്പിച്ചു. ഹൃദ്രോഗികൾക്കുള്ള സ്റ്റെൻറിെൻറ വില ഗണ്യമായി കുറക്കാൻ സാധിച്ചെന്നും സബ്സിഡിനിരക്കിൽ ജനറിക് മരുന്നുകൾ നൽകുന്ന ദൗത്യത്തിന് എൻ.ഡി.എസർക്കാർ തുടക്കമിെട്ടന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.