ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം1.25 കോടി ഡോസ് വാക്സിൻ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികമാണ് ഇന്ത്യയിൽ നൽകുന്ന കുത്തിവെപ്പെന്നും മോദി പറഞ്ഞു. 18 വയസ്സിനു മുകളിലുള്ളവർക്ക് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ഹിമാചൽപ്രദേശിനെ അഭിനന്ദിച്ച് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുമായി സംവദിക്കവെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾപ്രകാരം ഏകദേശം പ്രതിദിനം 75 ലക്ഷത്തോളം ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. രണ്ടു തവണ മാത്രമാണ് ഒരു കോടിയിലധികം ഡോസ് വിതരണം ചെയ്തത്. സെപ്റ്റംബർ ഒന്നിന് 1.33 കോടി ഡോസും ആഗസ്റ്റ് 30ന് 1,00,64,032 ഡോസും വിതരണം ചെയ്തിരുന്നു. എന്നാൽ, സെപ്റ്റംബർ ആറിന് 71,77,219 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. സെപ്റ്റംബർ അഞ്ചിന് 71,61,760 ഡോസും നാലാം തീയതി 70,88,424 ഡോസും മൂന്നാം തീയതി 74,84,33 ഡോസ് വാക്സിനുമാണ് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം വിതരണം ചെയ്തത്.
രണ്ടാം തീയതി 81 ലക്ഷത്തോളം ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നാണ് കണക്കുകൾ പറയുന്നത്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.