അമ്മക്കൊപ്പം പ്രാതൽകഴിച്ച്​​ മോദി: പരിഹാസവുമായി കെജ്​രിവാൾ

ന്യൂഡൽഹി: യോഗാ വ്യായാമം മാറ്റിവെച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി മാതാവ്​ ഹീരാബെൻ മോദിയുമായി പ്രാതൽ കഴിച്ചെന്ന്​ പ്രധാനമന്ത്രിയുടെ ട്വീറ്റ്​.  വൈബ്രൻറ്​ ഗുജറാത്ത്​ പരിപാടിയിൽ പ​െങ്കടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി ഗാന്ധിനഗറിൽ സഹോദരൻ പങ്കജ്​ മോദിക്കൊപ്പം കഴിയുന്ന മാതാവിനെ കാണാൻ എത്തുകയായിരുന്നു.

നിത്യചര്യയിലുള്ള യോഗ മാറ്റിവെച്ച്​ മാതാവിനൊപ്പം പ്രഭാതഭക്ഷണം കഴിച്ചെന്നും മഹനീയ നിമിഷങ്ങളാണ്​ അവരോടൊപ്പം ചെലവഴിച്ചതെന്നുമാണ്​ മോദി ട്വിറ്ററിൽ കുറിച്ചത്​.

മോദിയുടെ ട്വീറ്റിനെതിരെ പരിഹാസ ശരങ്ങളുമായി ഡൽഹി മുഖ്യമന്ത്രി കെജ്​രിവാൾ രംഗത്തെത്തി. തങ്ങൾ മാതാവിനൊപ്പം കഴിയുകയും ആ​ശീർവാദം നേടുകയും ​ചെയ്യുന്നുണ്ട്​. എന്നാൽ ദേശസ്​നേഹത്തി​​െൻറ പേരിൽ വൃദ്ധമാതാവിനെ ബാങ്ക്​ വരിയിൽ നിർത്താറില്ലെന്നും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.
മാതാവിനെയും പത്​നിയെയും സംരക്ഷിക്കുകയെന്നത്​ ഭാരത സംസ്​കാരമാണെന്നും മോദി യാതൊരു ധർമ്മവും പാലിക്കാതെ വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണെന്നും കെജ്​രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Tags:    
News Summary - Modi skips Yoga For Breakfast With Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.