നോട്ട്​ അസാധുവാക്കലിനെ പിന്തുണച്ച്​ മോദിയുടെ ഭാര്യ യശോദ ബെൻ

കോട്ട: നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച്​  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ. സർക്കാർ തീരുമാനം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുമെന്നാണ് കരുതുന്നത്. രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ എത്തിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നും യശോദ ബെൻ മാധ്യമങ്ങളോട്​ പറഞ്ഞു

ഞയാറാഴ്​ച രാജസ്ഥാനിലെ കോട്ടയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ  അവർ നോട്ടു മാറ്റം സംബന്ധിച്ച ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു.
ഇതുവരെയുള്ള സർക്കാരി​െൻറ നടപടികൾ അഭിനന്ദാർഹമാണ്​. രാജ്യത്തെയും  ജനങ്ങളെയും വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നാണ്​ പ്രതീക്ഷയെന്നും യശോദ ബെൻ പ്രതികരിച്ചു.

Tags:    
News Summary - Modi's Notes Ban Move Praised By Jashodaben

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.