പാലൻപുർ (ഗുജറാത്ത്): പാലൻപുരിലെയും സാനന്ദിലെയും റാലികളിൽ കോൺഗ്രസിനെയും പാകിസ്താനെയും ചേർത്ത് ഉന്നയിച്ച ഗുരുതര ആരോപണത്തിൽ മോദി പരാമർശിച്ച യോഗം റിപ്പോർട്ട് ചെയ്തത് അർണബ് ഗോസ്വാമി. ബി.ജെ.പി നേതാവ് അജയ് അഗർവാളിനെ ഉദ്ധരിച്ചാണ് അർണബ് ഗോസ്വാമി ‘റിപ്പബ്ലിക്’ ചാനലിൽ വാർത്ത നൽകിയത്. അജയ് അഗർവാൾ തനിക്ക് അയച്ച സന്ദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ വാർത്ത എന്ന് ഗോസ്വാമി പ്രത്യേകം പറഞ്ഞിരുന്നു. െഎ.ബി ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അർണബിന് ഇക്കാര്യം ഉറപ്പാക്കാമെന്നും അജയ് അഗർവാൾ അയച്ച സന്ദേശത്തിലുണ്ടായിരുന്നു.
കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബി.ജെ.പി ഭരണത്തിലെ അഴിമതി ഉയർത്തിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രാഹുൽ ആഞ്ഞടിച്ച പാലൻപുരിൽ വന്നാണ് മോദി കോൺഗ്രസിനെതിരെ മുസ്ലിം വിരുദ്ധ വികാരമുയർത്താൻ ശ്രമിച്ചതെന്നത് ശ്രദ്ധേയമാണ്.
മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അമിത് ഷായുടെ മകൻ ജയ് ഷാ മൂന്നുമാസംകൊണ്ട് കേവലം 50,000 രൂപ 80 ലക്ഷമാക്കിയതോടെ അഴിമതിയെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതേക്കുറിച്ച് ഒന്നും സംസാരിക്കാതായെന്ന് പാലൻപുരിലെ കോൺഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞിരുന്നു.
അദാനിക്ക് മീറ്ററിന് ഒരു രൂപ നിരക്കിൽ 50,000ത്തോളം ഹെക്ടർ ഭൂമി കൊടുത്ത ഗുജറാത്തിലെ ബി.ജെ.പി സർക്കാർതന്നെ പിന്നീട് അത് മീറ്ററിന് 3000 രൂപ നൽകി തിരിച്ചെടുത്തതിൽ നടന്ന അഴിമതി പുറത്തായതും അഴിമതിക്കെതിരെ മോദി മിണ്ടാതായതിെൻറ മറ്റൊരു കാരണമാണെന്ന് രാഹുൽ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.