ബംഗളൂരു: ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അരങ്ങേറുന്നതിനാൽ ബംഗളൂരു നഗരത്തിൽ 35 റോഡുകളിൽ ഗതഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് നിയന്ത്രണം. രാജ്ഭവൻ റോഡ്, രമണമഹർഷി റോഡ്, മേക്രി സർക്കിൾ,
ജെ.പി നഗർ ആർ.ബി.ഐ ലേഔട്ട്, ജെ.പി നഗർ റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെ.ജെ. നഗർ, ബിന്നി മിൽറോഡ്, ശാലിനി ഗ്രൗണ്ട് ഏരിയ, സൗത് എൻഡ് സർക്കിൾ, അർമുഖം സർക്കിൾ, ബുൾ ടെമ്പിൾ റോഡ്, രാമകൃഷ്ണാശ്രമം, ഉമ തിയറ്റർ, ടി.ആർ മിൽ, ചാമരാജ് പേട്ട് മെയിൻ റോഡ്,
ബലെകായി മണ്ഡി, കെ.പി അഗ്രഹാര, മാഗഡി മെയിൻറോഡ്, ചോളരപാളയ, എം.സി സർക്കിൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ്, എം.സി ലേഔട്ട് ഫസ്റ്റ് ക്രോസ് റോഡ്, എം.സി ലേഔട്ട് -നാഗർഭാവി റോഡ്, ബി.ജി.എസ് ഗ്രൗണ്ട്, ഹാവനൂരു ജങ്ഷൻ, ബസവേശ്വര നഗർ എട്ടാം മെയിൻ റോഡ്, ബസവേശ്വര നഗർ 15 മെയിൻ റോഡ്, ശങ്കരമഠ ജങ്ഷൻ, മോഡി ഹോസ്പിറ്റൽ റോഡ്, നവരങ് ജങ്ഷൻ, എം.കെ.കെ റോഡ്, മല്ലേശ്വരം സർക്കിൾ, സംപിഗെ റോഡ്, സാങ്കി റോഡ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.