ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്ക് ഇതുവരെ ചെലവഴിച്ച ത് 2000 കോടി രൂപെയന്ന് വിദേശ മന്ത്രാലയം. നാലര വര്‍ഷത്തിനിടെ 84 രാജ്യങ്ങളിലാണ് മോദി സന്ദർശിച്ചതെന്നും രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു.
2014 ജൂൺ 15 മുതൽ 2018 ജൂൺ 10 വെരയുള്ള കണക്കാണിത്. ജൂൺ 10 മുതൽ ഇൗ മാസം മൂന്ന് വരെയുള്ള കാലയളവിൽ മോദി ആറുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതിെൻറ കണക്ക് വന്നിട്ടില്ല. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വിമാനമായ എയര്‍ ഇന്ത്യ വണ്ണിന് 1583 കോടി, ചാർേട്ടഡ് വിമാനങ്ങൾക്ക് 429 കോടി, ഹോട്ട്ലൈന്‍ സംവിധാനങ്ങള്‍ക്ക് 9.12 കോടി എന്നിങ്ങനെയാണ് ചെലവായത്.
അതോടൊപ്പം കേന്ദ്ര സർക്കാർ പരസ്യയിനത്തിൽ ചെലവഴിച്ചത് 5400 കോടി രൂപയെന്ന് ലോക്സഭയിൽ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്വര്ധന് സിങ് റാത്തോഡും വ്യക്തമാക്കി. 2014-15 കാലത്ത് 979.78 കോടി രൂപയും 2015-മുതൽ 16വരെ 1160 കോടി രൂപയും 2016-17 കാലത്ത് 1264.26 കോടി രൂപയും 2017-18 കാലത്ത് 1313.57 കോടി രൂപയും പരസ്യത്തിന് ചെലവഴിച്ചുവെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.