മുംബൈ: കർണാടക തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി തരംഗം അവസാനിച്ചുവെന്നും രാജ്യത്ത് വരാനിരിക്കുന്നത് പ്രതിപക്ഷ തരംഗമാണ് എന്നായിരുന്നു റാവുത്തിന്റെ പ്രവചനം. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം അതിന്റെ ശക്തമായ സൂചനയാണെന്നും റാവുത്ത് നിരീക്ഷിച്ചു.
കർണാടകയിൽ ബി.ജെ.പിയെ 65 സീറ്റിലൊതുക്കിയാണ് 135സീറ്റുമായി കോൺഗ്രസ് മിന്നുന്ന ജയം നേടിയത്. 2024ലെ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ഞങ്ങൾ തുടങ്ങി. എൻ.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും റാവുത്ത് പറഞ്ഞു.
ജനം ഏകാധിപത്യത്തെ തകർത്തുവെന്നാണ് കർണാടകയിലെ വിജയം സൂചിപ്പിക്കുന്നത്. കോൺഗ്രസ് വിജയിച്ചിരിക്കുന്നു. അതിനർഥം ബജ്റംഗ് ബാലി ബി.ജെ.പിക്കൊപ്പമല്ല കോൺഗ്രസിനൊപ്പമാണ് എന്നാണ്.ബി.ജെ.പി പരാജയപ്പെട്ടാൽ അവിടെ കലാപമുണ്ടാകുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. കർണാടക ശാന്തമാണിപ്പോൾ. അവിടത്തെ ജനങ്ങൾസന്തോഷത്തിലും. കലാപം എവിടെയാണുള്ളത്''-റാവുത്ത് ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ മൂന്നാമൂഴം ലക്ഷ്യമിട്ട് ഇറങ്ങുന്ന മോദിക്ക് വിജയം എളുപ്പമാകില്ലെന്ന സൂചനയാണ് കർണാടകയിലെ ഫലം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.