ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുസ്ലിം ഭൂരിപക്ഷ പ്രദേശം എന്ന നിലക്കുള്ള ജനസംഖ്യാനുപാതം അട്ടിമറിക്കുകയായിരുന്നു ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയുന്നതിനു പിന്നിലുള്ള ആർ.എസ്.എസ് അജണ്ടയെന്നും പൗരത്വ ഭേദഗതി ബിൽ അതിെൻറ തുടർച്ചയാണെന്നും കശ്മീരിൽനിന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി.
സി.പി.എം കേന്ദ്ര ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിൽ ‘മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു തരിഗാമി. ഒരുമിച്ച് ഇടകലർന്ന് ജീവിക്കാൻ അവസരം നൽകിയ ഭരണഘടനയുടെ അടിസ്ഥാന ഘടന തകർക്കുന്ന നടപടികളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞാനും നിങ്ങളുമൊന്നും ഇതുവരെ ഹിന്ദുവും മുസ്ലിമും ആയിരുന്നില്ല. പൗരത്വ ബിൽ വരുന്നതോടെ അതായി മാറുകയാണ്. കരയുകയല്ലാതെ നിവൃത്തിയില്ല. താനൊരിക്കലും കുടുതൽ ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല. എന്നാൽ, കശ്മിരികളെ ഇനി എങ്ങനെ കൂടെ നിർത്തുമെന്നതാണ് കശ്മീരിലെ താനടക്കമുള്ള രാഷ്്ട്രീയ നേതാക്കൾ ഇപ്പോൾ നേരിടുന്ന വെല്ലുവിളി. വിഘടനവാദികളെ സന്തോഷിപ്പിക്കുന്ന നടപടിയാണ് മോദി സർക്കാർ ചെയ്തത്.
സംസ്ഥാനം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിൽതന്നെയാണിപ്പോഴുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടന്ന വാര്‍ത്തസമ്മേളനത്തില്‍ തരിഗാമി പറഞ്ഞു. ഇൻറർനെറ്റ് മൗലികാവകാശമാണെന്ന് കേരള ഹൈകോടതി വിധിച്ചിട്ടും കശ്മീരികള്‍ക്ക് ഈ മൗലികാവകാശം വകവെച്ചു തരുന്നില്ലെന്ന് തരിഗാമി ചൂണ്ടിക്കാട്ടി. വാട്സ്ആപ് അക്കൗണ്ടുകള്‍ നഷ്ടപ്പെട്ട് കശ്മീരികൾ ഒറ്റപ്പെട്ടു.
ഇൻറര്നെറ്റില്ലാത്തതിനാല് ഐ.ടി മേഖല മാത്രമല്ല, വാണിജ്യമേഖല തകര്‍ന്നു. ഇൗ വർഷം കുങ്കുമം വിളവെടുപ്പിൽ 40 ശതമാനമാണ് കശ്മീരികൾക്ക് സംഭവിച്ച നഷ്ടം. ആപ്പിൾ കൃഷിയും നഷ്ടത്തിലായി. എന്നിട്ടും സാധാരണ നിലയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്ന് തരിഗാമി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.