കാഞ്ഞങ്ങാട്: സ്കോളര്‍ഷിപ് തുക നിക്ഷേപിക്കാന്‍ എട്ടു വയസ്സുകാരന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ അജ്ഞാതന്‍െറ 1.70 ലക്ഷം രൂപയുടെ നിക്ഷേപം. ഹോസ്ദുര്‍ഗ് യു.ബി.എം.സി.എല്‍.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥി ദേവാനന്ദിന്‍െറ അക്കൗണ്ടിലാണ് അവനും രക്ഷിതാക്കളും അറിയാതെ പണം എത്തിയത്. കൊവ്വല്‍പള്ളിയില്‍ താമസിക്കുന്ന ഇ. പ്രീതയുടെയും മോഹനന്‍െറയും മകനാണ് ദേവാനന്ദ്.
ഡിസംബര്‍ 12 വരെ ദേവനന്ദിന്‍െറ മൈനര്‍ അക്കൗണ്ടില്‍ 12 രൂപയാണ് ഉണ്ടായിരുന്നത്. 13ന് പൊടുന്നനെ അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപയാണ് അജ്ഞാതന്‍ നിക്ഷേപിച്ചത്. അന്ന് വൈകീട്ടുതന്നെ അത് പിന്‍വലിക്കുകയും ചെയ്തു. പണം എത്തിയതും പിന്‍വലിച്ചതും മോഹനന്‍െറ മൊബൈല്‍ ഫോണില്‍ വരുകയും ചെയ്തു. ബാങ്കുകാരോട് അന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്നാണ് വിവരം ലഭിച്ചത്.
പല ബാങ്കുകളിലും അജ്ഞാതര്‍ വിവിധ അക്കൗണ്ടുകളില്‍ ഒന്നോ രണ്ടോ ലക്ഷം രൂപ നിക്ഷേപിച്ച് അന്നുതന്നെ പിന്‍വലിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ചിലര്‍ കണക്കില്‍പ്പെടാത്ത പണം ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അസാധുവായ നോട്ടുകള്‍ നിക്ഷേപിച്ച് അന്നുതന്നെ പുതിയ നോട്ടുകളായി പിന്‍വലിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമാണോ സംഭവമെന്ന് സംശയിക്കുന്നു. ആദായ നികുതി വകുപ്പിനും റിസര്‍വ് ബാങ്കിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് മോഹനനും പ്രീതയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.