റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഭൂമിയുടെ വ്യാജരേഖകൾ ചമച്ചതിന് മുഹമ്മദ് സദ്ദാം എന്നയാളാണ് അറസ്റ്റിലായത്. കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്. സോറനെ കൂടാതെ സംസ്ഥാന റവന്യൂ വകുപ്പ് മുൻ സബ് ഇൻസ്പെക്ടർ ഭാനു പ്രതാപ് പ്രസാദാണ് അറസ്റ്റിലായത്. സോറൻ അനധികൃതമായി സമ്പാദിച്ചതായി ഇ.ഡി ആരോപിക്കുന്ന റാഞ്ചിയിലെ 8.86 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട് സദ്ദാം വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് ആരോപണം. കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ ഇ.ഡി കസ്റ്റഡിയിൽ വാങ്ങി. ജനുവരിയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇ.ഡി അറസ്റ്റ് ചെയ്ത സോറൻ, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റാഞ്ചി ഹോത്വാറിലെ ബിർസ മുണ്ട ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.