ചെന്നൈ: പുതുക്കോട്ട കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന മന്ത്രിതല അവലോകന യോഗത്തിനിടെ കുരങ്ങിെൻറ വിളയാട്ടം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കലക്ടർ ഉമാമഹേശ്വരിയുടെ അധ്യക്ഷതയിൽ യോഗ നടപടികൾ തുടങ്ങിയത്. തമിഴ്നാട് ആരോഗ്യ മന്ത്രി ഡോ.സി. വിജയഭാസ്കറും പെങ്കടുത്തിരുന്നു.
ഗജ ചുഴലിക്കാറ്റ് പുനരധിവാസ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗമാണ് നടന്നത്. കലക്ടർ സംസാരിച്ചുതുടങ്ങിയതോടെയാണ് അപ്രതീക്ഷിതമായി ഒരു കുരങ്ങ് ഹാളിലേക്ക് കടന്നത്. ഭിത്തിക്ക് മുകളിലൂടെയും എ.സി യന്ത്രങ്ങളിലും ഉദ്യോഗസ്ഥരുടെ മുന്നിലിട്ടിരുന്ന മേശകളിലും മറ്റും ഇതു ചാടിക്കയറി.
വനിത ഉദ്യോഗസ്ഥരും മറ്റും ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റ് ഒാടി. ഒടുവിൽ മന്ത്രിക്ക് മുന്നിലിട്ടിരുന്ന മേശപ്പുറത്ത് ചാടിക്കയറിയ കുരങ്ങ് തൊട്ടടുത്ത ജനൽ വഴി പുറത്തേക്ക് പോയതോടെയാണ് രംഗം ശാന്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.