250 നായ്​കുട്ടികളെ എറിഞ്ഞുകൊന്ന്​ 'പ്രതികാരം' ചെയ്​ത കുരങ്ങൻമാർ പിടിയിൽ

നായകൾ കുഞ്ഞിനെ കൊന്നതിന്​ പ്രതികാരമായി 250ഓളം നായ്​ക്കുട്ടികളെ എറിഞ്ഞുകൊന്ന കുരങ്ങൻമാരെ പിടികൂടി. മഹാരാഷ്​ട്രയിലെ ബീഡ്​ ജില്ലയിലായിരുന്നു സംഭവം. നാഗ്​പുർ വനംവകുപ്പാണ്​ രണ്ട്​ കുരങ്ങൻമാരെ പിടികൂടിയത്​. കൂട്ടിലടച്ച നിലയിലുള്ള കുരങ്ങൻമാരുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്​. കുരങ്ങൻമാരെ കൊണ്ടുപോയി അടുത്തുള്ള വനത്തിൽ വിടുമെന്ന്​ ബീഡ്​ ജില്ലയിലെ വനം വകുപ്പ്​ ഉ​ദ്യോഗസ്ഥൻ സചിൻ കാന്ദ്​ പറഞ്ഞു.


കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്​ പുറത്തുവന്നത്​. കുരങ്ങന്‍റെ ​കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ​ പ്രതികാരമായി നായ്​ക്കുട്ടികളെ കുരങ്ങൻമാർ ചേർന്ന്​ കൊലപ്പെടുത്തുകയായിരുന്നു​. നായ്​ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്‍റെയോ മരത്തിന്‍റെയോ​ മുകളിലെത്തിച്ച്​ എറിഞ്ഞുകൊല്ലും​. 250ഓളം നായ്​ക്കുട്ടികളെ ഒരു മാസത്തിനിടെ കുരങ്ങൻമാർ എറിഞ്ഞുകൊന്നു. കുരങ്ങൻ കുഞ്ഞിനെ നായ്​ക്കൾചേർന്ന്​ കടിച്ചുകീറി കൊന്നതാണ്​ പ്രതികാരത്തിന്​ കാരണം.

മജൽഗാവ്​, ലാവൽ ഗ്രാമങ്ങളിലാണ്​ കുരങ്ങൻമാരുടെ ആക്രമണം വ്യാപകം. ഇരുഗ്രാമങ്ങളിലും നായ്​ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളുടെ നേർക്കാണ്​ കുരങ്ങൻമാരുടെ ആക്രമണമെന്നും പ്രദേശവാസികൾ പറയുന്നു.


നായ്​ക്കളെ കാണു​േമ്പാൾ കുരങ്ങൻമാർ ചുറ്റും കൂടുകയും ആക്രമിച്ചശേഷം ഉയർന്ന കെട്ടിടങ്ങളുടെയും മറ്റും മുകളിലേക്ക്​ കൊണ്ട​ുപോയി എറിഞ്ഞുകൊല്ലുകയാ​ണ്​ പതിവെന്നും ദൃക്​സാക്ഷികൾ പറയുന്നു. നായ്​കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്‍റെ ചിത്രവും പുറത്തുവന്നിരുന്നു.

നായ്​ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചതായും എന്നാൽ അവർക്കും കുരങ്ങൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികളോടും വൈരാഗ്യമായതോടെ എട്ടുവയസുകാരനെയും കുരങ്ങൻമാർ ആക്രമിച്ചതായും വലിച്ചിഴച്ചതായും നാട്ടുകാർ കല്ലെറിഞ്ഞും മറ്റും കുരങ്ങൻമാരിൽനിന്ന്​ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. കുരങ്ങു​കളെ പിടികൂടാൻ അധികൃതരോട്​ ആവശ്യപ്പെ​െട്ടങ്കിലും ഒരെണ്ണത്തിനെ പോലും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

Tags:    
News Summary - monkeys that killed hundreds of puppies in Maharashtra caught pic released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.