ന്യൂഡൽഹി: വിദ്വേഷത്തിന്‍റെ കൊടുങ്കാറ്റിൽ സത്യത്തിന്‍റെയും ഐക്യത്തിന്‍റെയും ജ്വാല അണയാൻ അനുവദിക്കാതിരുക്കുകയാണ് മഹാത്മ ഗാന്ധിക്കുള്ള യഥാർഥ ആദരാഞ്ജലിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും പ്രത്യയശാസ്ത്രമാണ് ഗാന്ധിയെ രാജ്യത്ത് നിന്ന് തട്ടിയെടുത്തത്. ഇന്ന് അതേ ചിന്താഗതിക്കാർ അദ്ദേഹത്തിന്‍റെ ആശയങ്ങളും നമ്മളിൽ നിന്ന് തട്ടിയെടുക്കാൻ നോക്കുകയാണെന്ന് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ഗാന്ധിയുടെ ആശയങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞചെയ്യണമെന്ന് കേൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെ സംരക്ഷിക്കാനും നീതി, ജനങ്ങൾക്കിടയിലെ സമത്വം, സാഹോദര്യം, എന്നിവ ഉറപ്പാക്കാനും കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം ഏതിർത്തിരുന്ന എന്നാൽ ഇപ്പോൾ അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ആശയങ്ങളോടാണ് പോരാടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഗോഡ്സെയെ മഹത് വൽക്കരിക്കുന്നവരെ ഇന്ത്യയുടെ ആശയത്തെ നിർവചിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.