ന്യൂഡൽഹി: മെച്ചപ്പെട്ട തൊഴിലും ജീവിതവും തേടി അതിരുകൾക്കപ്പുറത്തേക്ക് ഹതഭാഗ്യ രായ മനുഷ്യരുടെ പലായനങ്ങൾ അനുദിനം വർധിക്കുന്നതിനിടെയാണ് മെക്സിക്കൻ മണ്ണിൽന ിന്ന് ആ വാർത്ത എത്തുന്നത്. അഭയാർഥികൾ താണ്ടുന്ന പാതകൾ എത്രമേൽ ദുർഘടവും നടുക്കു ന്നതുമാണെന്നതിെൻറ നേർസാക്ഷ്യമായിരുന്നു കഴിഞ്ഞ ദിവസം മെക്സിക്കയിൽനിന്ന് ഇന്ത് യയിലേക്ക് തിരിച്ചയച്ച 300ലേറെ മനുഷ്യരുടെ അനുഭവങ്ങൾ.
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും സ്വരുക്കൂട്ടിയ ലക്ഷങ്ങൾ ചെലവഴിച്ചുെകാണ്ടാണ് നല്ല തൊഴിലും മാന്യമാ യ ജീവിതവും െകാതിച്ച് അമേരിക്കൻ മണ്ണിലേക്ക് അവരിൽ മിക്കവരും യാത്രയാരംഭിച്ചത്. എ ന്നാൽ, ആ രാജ്യത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുമ്പ് മെക്സിക്കൻ അധികൃതരുടെ പിട ിയിൽ അകപ്പെട്ടതോടെ തകർന്നടിഞ്ഞത് ഇത്രനാളും കാത്തുവെച്ച ആ സ്വപ്നങ്ങൾ ആയിരുന്നു.
യു.എസ് ലക്ഷ്യമിട്ട് മെക്സിക്കൻ മണ്ണിൽ ‘നുഴഞ്ഞുകറിയ’ ഇന്ത്യക്കാരെയാണ് അധികൃതർ നാടുകടത്തിയത്. 74 മെക്സിക്കൻ ഉദ്യോഗസ്ഥർക്കൊപ്പം ചാർട്ടേഡ് വിമാനത്തിൽ 311 പേരെ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചു. അങ്ങോട്ടെത്താൻ എടുത്തത് ആഴ്ചകളും മാസങ്ങളുമാണെങ്കിൽ 36 മണിക്കൂറോളം മാത്രം നീണ്ട മടക്കയാത്രകൾക്കൊടുവിൽ അവർ പുറപ്പെട്ടിടത്തുതന്നെ കാലു കുത്തി.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നായിരുന്നു ഇവരിൽ കൂടുതലും. ആ കൂട്ടത്തിലെ ഒരു നിർഭാഗ്യവാനായിരുന്നു പട്യാലയിൽനിന്ന് കഴിഞ്ഞ ജൂണിൽ പുറപ്പെട്ട 19കാരൻ മൻദീപ് സിങ്. സ്കൂൾ പഠനം കഴിഞ്ഞ ഉടൻ അവൻ അമേരിക്കൻ സ്വപ്നങ്ങൾ നെഞ്ചേറ്റി. കൊടുംകാടും മലകളും പിന്നിട്ട് ഏഴു രാജ്യങ്ങൾ താണ്ടിയാണ് മൻദീപ് ഉൾപ്പെട്ട സംഘം മെക്സികോയിൽ എത്തിയത്.
തുടർച്ചയായ ഏഴു ദിവസം പാനമ കാട്ടിലൂടെ നടന്നുനീങ്ങി. ഒടുവിൽ സെപ്റ്റംബർ 12ന് മെക്സിക്കൻ മണ്ണിൽ കാൽ തൊട്ടു. അവിടെനിന്ന് യു.എസിലേക്ക് വെറും 800 കിേലാമീറ്റർ മാത്രം ശേഷിക്കെയാണ് ഇവർ മെക്സിക്കൻ പൊലീസിെൻറ പിടിയിലാവുന്നത്. ഒരു മനുഷ്യന് താങ്ങാനാവുന്നതിനുമപ്പുറത്തായിരുന്നു ആ യാത്രയിൽ കാട്ടിനുള്ളിൽ അവൻ കണ്ട കാഴ്ചകൾ. തന്നെപ്പോലെ പ്രതീക്ഷകളുടെ മാറാപ്പുംപേറി മുേമ്പ ആ വഴി നടന്നവരുടെ ജീവനറ്റ ശരീരങ്ങൾ ആയിരുന്നു അതിലേറ്റവും കടുപ്പമേറിയത്.
പല വാഹനങ്ങൾ മാറിമാറിക്കയറി ഒടുവിൽ ലക്ഷ്യത്തിനരികിൽ എത്തിയ 22കാരനായ സഹിൽ മാലിക്കും പിടിക്കപ്പെട്ടു. ജലന്ധറിൽനിന്നുള്ള 34 കാരിയായ കമൽജിത് കൗർ മടക്കിയയക്കപ്പെട്ടവരിലെ ഏക വനിതാണ്. ഇതിനകം 53 ലക്ഷമാണ് മകനും ഭർത്താവും അടങ്ങുന്ന അവരുടെ കുടുംബം യു.എസിലേക്കെത്താൻ ചെലവഴിച്ചത്.
മെക്സികോയിലെ അഭയാർഥി ക്യാമ്പിലെ കയ്പേറിയ അനുഭവങ്ങളാണ് സോംഭീർ സെയ്നിക്ക് പങ്കുവെക്കാനുള്ളത്. കഴിഞ്ഞ ജൂണിൽ ട്രംപ് ഭരണകൂടം കർക്കശ സ്വരവുമായി എത്തിയപ്പോൾ മെക്സികോ അതിർത്തി സുരക്ഷ ശക്തമാക്കിയതാണ് ഈ വഴിയുള്ള കുടിയേറ്റക്കാർക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.