ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രസർക്കാർ. ആം ആദ്മി പാർട്ടി സർക്കാറും ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയും തമ്മിൽ അധികാര തർക്കം രൂക്ഷമായിരിക്കെയാണ് കേന്ദ്ര നടപടി. ഇതോടെ സംസ്ഥാനത്ത് വിവിധ കമീഷനുകളും ബോർഡുകളും അതോറിറ്റികളും രൂപവത്കരിക്കാനും നിയമനം നടത്താനുമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ രണ്ടിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. വനിത കമീഷൻ, വൈദ്യുതി റെഗുലേറ്ററി കമീഷൻ നിയമന അധികാരം ഇനി ലഫ്.ഗവർണർക്കായിരിക്കും.
ഡൽഹിയിലെ ഭരണം പിടിക്കാൻ ബി.ജെ.പി വളഞ്ഞ വഴി സീകരിക്കുകയാണെന്നും ഇതിന് രാഷ്ട്രപതിയെ കൂട്ടുപിടിക്കുകയാണെന്നും ഡൽഹി മന്ത്രി സൗരഭ് ജയിൻ കുറ്റപ്പെടുത്തി. ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയിരുന്നു. ഡൽഹി സർക്കാറിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാനാണ് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്. ജമ്മു- കശ്മീർ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രം അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.