ന്യൂഡൽഹി: 24 മണിക്കൂറിനിടെ 83,341 പുതിയ കേസുകൾ കൂടി റിപോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. 39,36,748 രോഗബാധിതരാണ് നിലവിൽ ഇന്ത്യയിലുള്ളത്. കടുത്ത ആശങ്ക ഉയർത്തി രാജ്യത്തെ പ്രതിദിന കോവിഡ് മരണനിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 1000 കടന്നു. 1096 പേർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുകൾ പ്രകാരം 8,31,124 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 30.37 ലക്ഷം പേർക്ക് രോഗം ഭേദമായി. 68,472 പേർ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ സെപ്റ്റംബർ മൂന്ന് വരെ 4,66,79,145 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഐ.സി.എം.ആറിൻെറ കണക്കുകൾ പ്രകാരം 11.69 ലക്ഷം സാംപിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 77 ശതമാനമായി.
വ്യാഴാഴ്ച രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 83,883 പേർക്കായിരുന്നു പുതുതായി രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.