Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതുടർച്ചയായ മൂന്നാം...

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്​ കോവിഡ്​ മരണം 1000 കടന്നു

text_fields
bookmark_border
തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്​ കോവിഡ്​ മരണം 1000 കടന്നു
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 83,341 പുതിയ കേസുകൾ കൂടി റിപോർട്ട്​ ചെയ്​തതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. 39,36,748 രോഗബാധിതരാണ്​ നിലവിൽ ഇന്ത്യയിലുള്ളത്​. ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണ​നിരക്ക്​ തുടർച്ചയായ മൂന്നാം ദിവസവും 1000 കടന്നു. 1096 പേർ കഴിഞ്ഞ ദിവസം മരണത്തിന്​ കീഴടങ്ങി.

ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുകൾ പ്രകാരം 8,31,124 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 30.37 ലക്ഷം പേർക്ക്​ രോഗം ഭേദമായി. 68,472 പേർ രോഗം ബാധിച്ച്​ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​തത്​ മുതൽ സെപ്​റ്റംബർ മൂന്ന്​ വരെ 4,66,79,145 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഐ.സി.എം.ആറിൻെറ കണക്കുകൾ പ്രകാരം 11.69 ലക്ഷം സാംപിളുകളാണ്​ വ്യാഴാഴ്​ച പരിശോധിച്ചത്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 77 ശതമാനമായി​.

വ്യാഴാഴ്​ച രാജ്യത്ത്​ പ്രതിദിനം കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ്​​ വർധനവ്​ രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 83,883 പേർക്കായിരുന്നു​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid indiacovid death
Next Story