റാഞ്ചി: ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിന് രണ്ട് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തു. ജാർഖണ്ഡിലെ ഗിരിദിഹിലാ സംഭവം. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. ഭർതൃപിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഫ്സാന ഖാത്തൂൻ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അഫ്സാനയും ഭർത്താവ് നിസാമുദ്ധീനും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനൊപ്പം മുറിയിലേക്ക് പോയ ശേഷം ഫോൺ ചെയ്യുന്നതിനിടെ മകൻ കരയുകയും പിന്നാലെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഭർതൃപിതാവ് റോജൻ അൻസാരി പരാതിയിൽ പറഞ്ഞു. ഏറെ നേരത്തിന് ശേഷം ഭർത്താവ് ഉറങ്ങാനായി കിടപ്പുമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം താൻ കുഞ്ഞിനെ കൊലപ്പെടുത്തണമെന്ന് കരുതിയിരുന്നില്ലെന്നും കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യത്തിൽ കിടക്കയിലേക്ക് തള്ളിയിട്ടിരുന്നുവെന്നുമാണ് പ്രതി അഫ്സാനയുടെ മൊഴി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് കൈമാറിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.