ന്യൂഡൽഹി: പ്രതിരോധ വകുപ്പിൽ സിവില്‍ ജീവനക്കാർ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിെൻറ എതിർപ്പുകൾ തള്ളിക്കളഞ്ഞാണ് അവശ്യ പ്രതിരോധ സേവന ബിൽ (എസെന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വിസ് ബിൽ) ലോക്സഭയിൽ അവതരിപ്പിച്ചത്.
പ്രതിരോധ വകുപ്പിൽ സിവില്‍ ജീവനക്കാർക്ക് സമരം ചെയ്യാനുളള നിയമാനുസൃതമായ അവകാശത്തെ ഉന്മൂലനം ചെയ്യുന്നതാണ് ബില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് ലോക്സഭയില്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 19ാം അനുച്ഛേദത്തിെൻറ ലംഘനവും 1947ലെ വ്യവസായ തര്‍ക്കനിയമത്തിലെ വ്യവസ്ഥകള്‍ക്കും വ്യവസായബന്ധ കോഡിനും വിരുദ്ധവുമാണ് ബില്‍.
അന്തർദേശീയ തൊഴിലാളിസംഘടന അംഗീകരിച്ച ഇന്ത്യ നടപ്പാക്കാന്‍ ബാധ്യതയുളള രാജ്യാന്തര നിര്‍ദേശങ്ങള്‍ക്കും ഭരണഘടനയുടെ മാര്‍ഗനിര്‍ദേശ തത്ത്വങ്ങള്‍ക്കും വിരുദ്ധമാണ് ബില്‍. സമരം ചെയ്യുന്നവരേയും സമരം ചെയ്യാന്‍ സഹായിക്കുന്നവരേയും സമരത്തിന് പ്രേരിപ്പിക്കുന്നവരേയും സ്വഭാവികനീതി ലംഘിച്ച് കല്തുറുങ്കില് അടക്കാനുള്ള വ്യവസ്ഥ തൊഴിലാളി ദ്രോഹമാണെന്നും പ്രേമചന്ദ്രൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.