ഖാർഗോൻ: കലാപബാധിതമായ മധ്യപ്രദേശിലെ ഖാർഗോനിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കർഫ്യൂവിൽ നാലു മണിക്കൂർ ഇളവു വരുത്തി.
അവശ്യവസ്തുക്കൾ വാങ്ങാനും അത്യാവശ്യ ജോലികൾ ചെയ്യാനുമായാണ് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ കർഫ്യൂവിൽ ഇളവു വരുത്തിയതെന്ന് ഖാർഗോൻ ജില്ല കലക്ടർ അനുഗ്രഹ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 148 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് സൂപ്രണ്ടിന്റെ ചുമതലയുള്ള രോഹിത് കഷ്വാനി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ശ്രീരാമനവമി ആഘോഷത്തിനിടെ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളും വ്യാപകമായി തകർക്കപ്പെട്ടതിനെ തുടർന്നാണ് ഖർഗോനിൽ കർഫ്യൂ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.