ഭോപ്പാൽ: മദ്രസകളിൽ ദിവസവും ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യാൻ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിൽ ഹാജർ പരിശോധിക്കുന്ന സമയത്ത് നമ്പർ പറയുന്നതിന് പകരം ജയ് ഹിന്ദ് എന്ന് വിളിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം.
മധ്യപ്രദേശ് മദ്രസ ബോർഡിൻെറ പരിപാടിയിൽ സംസാരിക്കവേയാണ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്.പുതിയ രീതി വിദ്യാർത്ഥികളിൽ ദേശാഭിമാനബോധം വളർത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മത വിദ്യാഭ്യാസത്തിനു പുറമേ മദ്രസ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കമ്പ്യൂട്ടർ വിദ്യാഭ്യാസം മദ്രസകളിൽ നടപ്പാക്കുന്നതിന് സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത വിദ്യാഭ്യാസത്തിനു പുറമേ, ഇന്നത്തെ കാലത്ത് ആധുനിക വിദ്യാഭ്യാസവും ആവശ്യമാണെന്ന് ചടങ്ങിൽ സംബന്ധിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മദ്രസകൾക്ക് നൽകുന്ന ഗ്രാൻറ് ഇരട്ടിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ ബ്ലു വെയ്ൽ ഗെയിമിനെക്കുറിച്ചും മുഖ്യമന്ത്രി കുട്ടികളെ ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.