രാത്രി ഒരു മണി വരെ ചർച്ച നടത്തി ആറ് സീറ്റിൽ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി, തന്നത് പൂജ്യം സീറ്റ് -‘ഇൻഡ്യ’യിൽ അതൃപ്തി പരസ്യമാക്കി അഖിലേഷ് യാദവ്

ലഖ്നോ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിൽ ഉൾപ്പെടുത്തി തങ്ങൾക്ക് സീറ്റ് നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്. നിയമസഭാ തലത്തിൽ ഇൻഡ്യ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ സീറ്റ് ആവശ്യപ്പെട്ട് തങ്ങൾ ഒരിക്കലും കോൺഗ്രസ് നേതാക്കളെ കാണാൻ പോകില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എസ്.പിക്ക് ഒരു സീറ്റ് പോലും കോൺഗ്രസ് അനുവദിച്ചി​​ല്ലെന്ന് അദ്ദേഹം പറഞ്ഞു. "മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് (കമൽ നാഥ്) ഒരു യോഗം വിളിച്ചിരുന്നു. അതിൽ ഞങ്ങൾ സമാജ്‌വാദി പാർട്ടിയുടെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു. ​ആറ് സീറ്റുകളിൽ ഞങ്ങൾക്ക് പരിഗണന നൽകുമെന്ന് രാത്രി ഒരു മണി വരെ നീണ്ട ചർച്ചയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, സീറ്റ് വിഭജനം പ്രഖ്യാപിച്ചപ്പോൾ സമാജ്‌വാദി പാർട്ടിക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. നിയമസഭാ തലത്തിൽ ഇൻഡ്യ സഖ്യമില്ലെന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ, ഞങ്ങൾ ഒരിക്കലും (കമൽനാഥിനെ) കാണാൻ പോകില്ലായിരുന്നു” -അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യു.പിയിലും കേന്ദ്രത്തിലും മാത്രമാണ് സഖ്യമെന്ന് ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - MP Elections 2023: 'We Were Misled', Says Akhilesh On Cong Not Allying With SP For Upcoming State Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.