ഭോപാൽ: 12 വയസ്സോ അതിന് താഴെയോ ഉള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ മധ്യപ്രദേശിൽ നിയമം വരുന്നു. ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നൽകും. ഇതുൾപ്പെടെ ബലാത്സംഗ കേസുകളിൽ ശിക്ഷ പരിഷ്കരിച്ചാണ് നിയമം ഭേദഗതി ചെയ്തത്.
പുതിയ നിയമനിർമാണത്തിനുള്ള ബിൽ നിയമസഭയുടെ നവംബർ 27ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമസഭ പാസാക്കിയാൽ രാഷ്ട്രപതിക്ക് അംഗീകാരത്തിന് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.