സാഗർ: മധ്യപ്രദേശിലെ ഡോ. ഹരിസിങ് ഗൗർ സർവകാലാശാല ഹോസ്റ്റലിൽ വിദ്യാർഥിനികളെ വനിതാ വാർഡൻ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് ആരോപണം. 40 ഒാളം വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിെൻറ പരിസരത്ത് ഉപയോഗ ശേഷം ഉപേക്ഷിച്ച നിലയിൽ സാനിറ്ററി പാഡ് കണ്ടതിനെ തുടർന്നാണ് പരിശോധനയെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.
സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ വിദ്യാർഥിനികളോട് നേരിട്ട് മാപ്പ് ചോദിച്ചു. മക്കളെ പോലെ കാണുന്ന വിദ്യാർഥിനികൾ നേരിട്ട ഇൗ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ശിക്ഷ നൽകേണ്ട പ്രവർത്തിയാണ് വാർഡെൻറ ഭാഗത്തു നിന്നുണ്ടായെതന്നും വൈസ് ചാൻസലർ പറഞ്ഞു.
സംഭവത്തിൽ അേന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാർഡൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വൈസ് ചാൻസലർ ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.