ഭോപാൽ: ഒമ്പതു മാസം ഗർഭിണിയായ യുവതി തൂങ്ങിമരിക്കുന്നതിനിടെ പ്രസവം സംഭവിച്ച് തൂങ്ങിയാടിനിന്ന കുഞ്ഞിനെ രക്ഷ പ്പെടുത്തി വനിത പൊലീസ് ഒാഫിസർ. മധ്യപ്രദേശിലെ കത്നി ജില്ലയിലാണ് കയറിൽ ജീവനൊടുക്കിയ ലക്ഷ്മി താക്കൂർ എന്ന 36 കാരിയുടെ വയറ്റിലുണ്ടായിരുന്ന ആൺകുഞ്ഞിനെ തക്കസമയത്തെ ഇടപെടലിലൂടെ കവിത സാഹ്നിയെന്ന സബ് ഇൻസ്പെക്ടർ രക്ഷ പ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ ആറരയോടെ ഉണർന്ന ഭർത്താവ് സന്തോഷാണ് പശുത്തൊഴുത്തിൽ തൂങ്ങിമരിച്ച ന ിലയിൽ ഭാര്യയെ കണ്ടത്. ഉടൻ അയൽക്കാരെയും പൊലീസിലും അറിയിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ എസ്.െഎ കവിതയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് സാരിക്കടിയിൽ, അറ്റുപോകാത്ത പൊക്കിൾക്കൊടിയിൽ തൂങ്ങിനിൽക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടൻ ഡോക്ടറെ വിവരമറിയിച്ച് കുഞ്ഞിനെ വൃത്തിയാക്കി ഒരു തുണിയിൽ പൊതിഞ്ഞ് താങ്ങിപ്പിടിച്ചു. ഡോക്ടറെത്തി പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നവജാത ശിശുവിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞ് രക്ഷപ്പെേട്ടക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
‘‘ഏഴേകാലോടെയാണ് കത്നി പട്ടണത്തിൽനിന്ന് എനിക്ക് ഫോൺ വരുന്നത്. സമയം കളയാതെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സാരിക്കുള്ളിൽ കുടുങ്ങിക്കിടന്ന് കരയുന്ന ആൺകുഞ്ഞിനെ കണ്ടത്. ഡോക്ടറെത്തി കുഞ്ഞിനെ വേർപെടുത്തിയശേഷമാണ് മാതാവിെൻറ മൃതദേഹം താഴെയിറക്കി നടപടികൾക്കായി മാറ്റിയത്. ദുഃഖകരമായ സംഭവമാെണങ്കിലും ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ട്. അവൻ രക്ഷപ്പെേട്ടക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അൽപംകൂടി താമസിച്ചിരുന്നുവെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.’’ -എസ്.െഎ കവിത പറഞ്ഞു.
തൂങ്ങിമരണത്തിനിടെ കുഞ്ഞിനെ പ്രസവിച്ച ഇതുപോലൊരു സംഭവം ആദ്യമായിരിക്കാമെന്നാണ് മെഡിക്കൽ വൃത്തങ്ങൾ അഭിപ്രായപ്പെട്ടത്. ലക്ഷ്മിയുടെ മരണം സംഭവിച്ച സമയവും കുഞ്ഞ് പ്രസവിച്ച സമയവും കൃത്യമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് കത്നി ജില്ല പൊലീസ് മേധാവി വിവേക്ലാൽ പറഞ്ഞു. ലക്ഷ്മി ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല. കർഷകത്തൊഴിലാളികളായ ഇരുവരും തലേന്ന് രാത്രി ടി.വി കണ്ട് ഒമ്പേതാടെ കിടന്നതാണെന്നും രാവിലെ ഭാര്യയെ കാണാഞ്ഞ് തിരച്ചിലിനിടെയാണ് തൊഴുത്തിൽ തൂങ്ങിയ നിലയിൽ കണ്ടതെന്നുമാണ് ഭർത്താവ് സന്തോഷിെൻറ മൊഴി. ഇവർക്ക് ഇൗ കുഞ്ഞിനെ കൂടാതെ നാലു മക്കൾ കൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.