ഭോപാൽ: മധ്യപ്രദേശിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മു ൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോൾ നടത് തിയ വാഗ്ദാനം അനുകരിച്ചുകൊണ്ടായിരുന്നു ചൗഹാെൻറ വിമർശനം. അഗർ മലവയിൽ നടന്ന ജൻ ആക്രോശ് റാലിയിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ പത്ത് ദിവസത്തിനുള്ളിൽ എഴുതി തള്ളുമെന്ന് രാഹുൽ വാഗ്ദാനം ചെയ്തിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ കടം എഴുതി തള്ളിയില്ലെങ്കിൽ മുഖ്യമന്ത്രിയെ മാറ്റുമെന്നും പറഞ്ഞിരുന്നു. എട്ട് മാസം കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ കണക്കുകൂട്ടലനുസരിച്ച് ഇതുവരെ 24 മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ടാവും. അദ്ദേഹത്തിന് മുഖ്യമന്ത്രിയെ മാറ്റാനായില്ലെന്നും പകരം അദ്ദേഹം സ്വയം രാജി വെച്ചൊഴിയുകയാണുണ്ടായെതന്നും ശിവരാജ് സിങ് ചൗഹാൻ പരിഹസിച്ചു.
പുതുതായി നിയമിക്കപ്പെട്ട ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മകൻ നൽകിയ വാഗ്ദാനം പൂർത്തീകരിക്കണമെന്ന് ചൗഹാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സോണിയക്ക് കത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് രാഹുൽ മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്തത്. തുടർന്ന് തെരഞ്ഞെടുപ്പിൽ ജയിച്ച്, കമൽനാഥ് സർക്കാർ അധികാരമേറ്റ ഉടനെ കാർഷിക കടം എഴുതി തള്ളുന്നതിന് ജയ് കിസാൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
വാഗ്ദാനം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ കൈക്കൊള്ളുന്നുണ്ടെന്നും ഏതൊരു പദ്ധതിയും നടപ്പിലാക്കുന്നതിന് ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ സമയമെടുക്കുമെന്നും മുഖ്യമന്ത്രി കമൽനാഥ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.