ന്യൂഡൽഹി: ക്രിമിനല്‍ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ എം.പിമാർ ഹാരജരാകണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ എം. വെങ്കയ്യ നായിഡു. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
വിവിധ കേസുകളിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശിവസേന എം.പി സഞ്ജയ് റാവുത്ത്, പശ്ചിമ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജി എന്നിവരെ ഇ.ഡി. ചോദ്യം ചെയ്ത പശ്ചാത്തലത്തിലായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.
എന്നാൽ, ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് മറുപടിയായി രാജ്യസഭാ അധ്യക്ഷന്‍ റൂളിങ് നല്‍കി. സിവില്‍ കേസുകളില്‍ മാത്രമാണ് എം.പിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സെഷൻ നടക്കുകയാണെങ്കിലും അല്ലെങ്കിലും ക്രിമിനൽ കേസുകളിൽ ഏജൻസികളുടെ സമൻസ് ഒഴിവാക്കാൻ എം.പിമാർക്ക് കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, നിയമത്തെയും നിയമ നടപടികളെയും മാനിക്കേണ്ടത് കടമയാണ് -വർഷകാല സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.