ന്യൂഡൽഹി: രാജ്യസഭയിലെ 12 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു സഭയിൽ അറിയിച്ചു. അംഗങ്ങളുടെ സസ്െപൻഷൻ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അപേക്ഷ തള്ളിയ വെങ്കയ്യ നായിഡു, അംഗങ്ങൾക്ക് ഖേദമില്ലെന്ന് കുറ്റപ്പെടുത്തി. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
12 പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധവും സഭാചട്ടങ്ങൾക്ക് എതിരാണെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. എം.പിയുടെ പേരുവിളിച്ച് സസ്പെൻഷന് മുമ്പായി ആ അംഗത്തിന് പറയാനുള്ളതെന്താണെന്ന് അധ്യക്ഷൻ ചോദിക്കണം. തുടർന്നാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിക്കേണ്ടത്. അച്ചടക്കലംഘനം നടന്ന ദിവസം തന്നെ ഇത് ചെയ്യണം. എന്നാൽ, തിങ്കളാഴ്ച ഒരാളുടെ പേരുപോലും ചെയർമാൻ പരാമർശിച്ചില്ല എന്ന് ഖാർഗെ പറഞ്ഞു.
ബുള്ളറ്റിനിൽ എല്ലാവരുടെയും പേരുകളുണ്ടെന്ന് പ്രതികരിച്ച നായിഡു സഭ അലേങ്കാലമാക്കിയശേഷം തന്നെ പാഠം പഠിപ്പിക്കുകയാണെന്ന് പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അതിനാൽ, പ്രതിപക്ഷ നേതാവിെൻറ അപേക്ഷ പരിഗണിക്കുന്നില്ലെന്നും സസ്പെൻഷൻ റദ്ദാക്കുകയില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. അതോടെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തൃണമൂൽ അംഗങ്ങൾ അൽപം കഴിഞ്ഞ് ഡെറിക് ഒബ്റേെൻറ നേതൃത്വത്തിൽ വേറിട്ട ഇറങ്ങിപ്പോക്ക് നടത്തി. രാജ്യസഭാംഗങ്ങളുടെ സസ്പെൻഷൻ ഉയർത്തിക്കാട്ടി ലോക്സഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ച സ്പീക്കർ ഒാം ബിർള കക്ഷിനേതാക്കളെ ചർച്ചക്ക് വിളിച്ചു. രാവിലെ പാർലമെൻറ് ചേരും മുമ്പ് പ്രതിപക്ഷ കക്ഷിനേതാക്കൾ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ യോഗംചേർന്ന് പാർലമെൻറിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് തൃണമൂൽ വ്യക്തമാക്കി.
കോടതിയിൽ പോയാലും മാപ്പ് പറയില്ലെന്ന് എം.പിമാർ
ന്യൂഡൽഹി: രാജ്യസഭ അധ്യക്ഷെൻറ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോടതിയിൽ പോയാലും മാപ്പുപറയില്ലെന്ന് സസ്പെൻഷനിലായ എം.പിമാർ. 12 എം.പിമാരും ബുധനാഴ്ച മുതൽ സമ്മേളനം തീരുംവരെ പാർലമെൻറിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്തും.
സമ്മേളനം തീരുന്നതുവരെ ധർണ നടത്താനാണ് തൃണമൂൽ അടക്കം അംഗങ്ങളുടെ തീരുമാനമെന്ന് സസ്പെൻഷനിലായ സി.പി.എം രാജ്യസഭാനേതാവ് എളമരം കരീം പറഞ്ഞു. ബി.ജെ.പി എഴുതിക്കൊടുത്തവരെ മാത്രം തിരഞ്ഞെടുത്ത് സസ്പെൻഡ് ചെയ്യുകയാണുണ്ടായത്. ആഗസ്റ്റ് 11ലെ രാജ്യസഭ ബുള്ളറ്റിനിൽ തെൻറ പേരില്ലാതിരുന്നിട്ടും സസ്പെൻഷൻ പട്ടികയിൽ വന്നത് ബി.ജെ.പി നിർദേശപ്രകാരമാണ്. രാജ്യസഭ സെക്രട്ടറി ജനറൽ ഇറക്കിയ ബുള്ളറ്റിനിൽ ഇല്ലാത്ത പേര് മാർഷലിെൻറ പരാതിയെ തുടർന്ന് ഉൾപ്പെടുത്തിയത് ചട്ടവിരുദ്ധമാണ്. പ്രതിപക്ഷം വേണ്ട എന്ന നിലപാടിലാണ് ബി.ജെ.പിയെന്ന് സസ്പെൻഷനിലായ സി.പി.െഎ രാജ്യസഭ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മാപ്പ് പറയണമെന്നാണ് ആവശ്യം. മാപ്പുപറയാൻ തങ്ങൾ സവർക്കറല്ല. മുട്ടുകുത്തിനിന്ന് മാപ്പ് പറയുന്ന ആ പാരമ്പര്യം തങ്ങളുടേതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിരവധി വർഷത്തെ പാർലമെൻററി പരിചയമുള്ള എളമരം കരീമിെൻറ നെഞ്ചത്തിടിച്ച മാർഷലിനെതിരെ നടപടി എടുക്കാതെ ആ മാർഷൽ കൊടുത്ത പരാതിയിൽ കരീമിനെതിരെ നടപടിയെടുത്തത് വിചിത്രമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.