ന്യൂഡൽഹി: ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വിഖ്യാത നർത്തകി മൃണാളിനി സാരാഭായിക്ക് നൂറാം ജന്മദിനത്തിൽ ഗൂഗ്ളിെൻറ ആദരം. മൃണാളിനിയുടെ മനോഹര ചിത്രം ഡൂഡ്ൽ ആക്കിയാണ് വെള്ളിയാഴ്ച ഗൂഗ്ളിെൻറ ഇന്ത്യൻ മുഖപേജ് ഇറങ്ങിയത്. അലങ്കാര കുടയുമായി നിൽക്കുന്ന മൃണാളിനിക്ക് പിറകിൽ ശിഷ്യകൾ നൃത്തം ചെയ്യുന്നതാണ് ചിത്രം. മൃണാളിനി സ്ഥാപിച്ച ‘ദർപ്പണ’ കലാകേന്ദ്രത്തിെൻറ പശ്ചാത്തലവും ചിത്രത്തിലുണ്ട്.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിൽ ഡോ. സ്വാമിനാഥെൻറയും അമ്മുവിെൻറയും മകളായി 1918ലാണ് മൃണാളിനി ജനിച്ചത്. വിക്രം സാരാഭായി ആയിരുന്നു ജീവിത പങ്കാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.