മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ ഉപേക്ഷിച്ചുപോയതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയുടെ പേരിൽ സന്ദേശം അയച്ചതിൽ പങ്കില്ലെന്ന് അധോലോക നേതാവ് സുഭാഷ് സിങ് ഠാകുർ.
'ജയ്ശുൽ ഹിന്ദി'െൻറ പേരിൽ ടെലഗ്രാമിൽ പ്രചരിച്ച സന്ദേശം ഠാകുറിെൻറ നിർദേശപ്രകാരം അയച്ചതാണെന്ന് എൻ.െഎ.എ കണ്ടെത്തിയിരുന്നു. സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന് തോന്നിപ്പിക്കാൻ മുൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെയുടെ നിർദേശപ്രകാരം ഠാകുർ തിഹാറിലെ തെൻറ കൂട്ടാളിയെക്കൊണ്ട് സന്ദേശം അയപ്പിച്ചതാണെന്നാണ് കരുതുന്നത്.
ദാവൂദ് ഇബ്രാഹിം മുൻ സംഘാംഗമായ ഠാകുർ വാരാണസി ജയിലിലാണ്. വിദേശത്തുനിന്നുള്ള സർവറിൽനിന്ന് സന്ദേശമയക്കാനാണ് സചിൻ ആവശ്യപ്പെട്ടിരുന്നത്. തീവ്രവാദ സംഘടന ഉത്തരവാദിത്തമേറ്റാൽ എൻ.െഎ.എ കേസ് ഏറ്റെടുക്കുമെന്ന് ഭയന്ന് ഉടനെ സന്ദേശം തിരുത്തുകയും ചെയ്തിരുന്നു.
സന്ദേശമയച്ചതിൽ പങ്കില്ലെന്നും സചിൻ വാസെയെ ഇതുവരെ കണ്ടിട്ടില്ലെന്നും അഭിഭാഷകൻ മുഖേനയാണ് ഠാകുർ അവകാശപ്പെട്ടത്. എന്നാൽ, സചിൻ നേരിട്ടല്ല ഠാകുറിനെ ബന്ധപ്പെട്ടെതന്ന് എൻ.െഎ.എ ഉദ്യോഗസ്ഥർ പറഞ്ഞു. ഠാകുറിെൻറ സംഘം മുംബൈ, നവി മുംബൈ, താണെ, വസായ് മേഖലകളിൽ സജീവമാണ്.
ഇതിനിടയിൽ, ബാർ, റസ്റ്റാറൻറ്, പബ്ബ് ഉടമകളിൽനിന്ന് വാങ്ങിയ പണം സചിൻ വാസെ പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചതിെൻറ വിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയതായി എൻ.െഎ.എ പറഞ്ഞു. സചിൻ സ്ഥിരസന്ദർശകനായ റസ്റ്റാറൻറിൽ നടത്തിയ തിരച്ചിലിലാണ് ഡയറി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.