ന്യൂഡൽഹി: മുസ്ലിംകളോട് പാകിസ്താനിലേക്ക് പോകാൻ നിർദേശിച്ച മീററ്റ് എസ്.പിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. എസ്.പിയുടെ പരാമർശം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നഖ്വി പറഞ്ഞു. അദ്ദേഹം അത്തരം പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടി വേണമെന്നും നഖ്വി ആവശ്യപ്പെട്ടു.
അക്രമം പൊലീസിെൻറ ഭാഗത്ത് നിന്നായാലും ആൾക്കൂട്ടത്തിൽ നിന്നായാലും അംഗീകരിക്കാനാവില്ല. അതൊരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. നിരപരാധികൾ ബുദ്ധിമുട്ടുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവരോട് പാകിസ്താനിലേക്ക് പോകാൻ മീററ്റ് പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായൺ സിങ്ങ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.