മുക്താർ അൻസാരിക്ക് ജീവപര്യന്തം; ശിക്ഷ മൂന്ന് പതിറ്റാണ്ടു മുമ്പത്തെ കേസിൽ

വാരാണസി: യു.പിയിലെ മാഫിയ ബന്ധമുള്ള രാഷ്ട്രീയക്കാരൻ മുക്താർ അൻസാരിക്ക് മൂന്ന് പതിറ്റാണ്ടു മുമ്പത്തെ വ്യാജ തോക്കു ലൈസൻസ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച് വാരാണസി പ്രത്യേക കോടതി. രണ്ടു ലക്ഷം പിഴയും എം.പി-എം.എൽ.എ കോടതി ജഡ്ജി അവനിശ് ഗൗതം ചുമത്തി.

1990 ഡിസംബറിൽ ഗാസിപൂർ ജില്ലയിലെ മുഹമ്മദാബാദ് പൊലീസാണ് കേസെടുത്തത്. നിലവിൽ ബന്ദ ജയിലിൽ കഴിയുന്ന അൻസാരി വിഡിയോ കോൺഫറൻസിലൂടെയാണ് ഹാജരായത്. യു.പി, പഞ്ചാബ്, ന്യൂഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ അറുപതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Mukhtar Ansari gets life imprisonment; The conviction was in a case three decades ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.