ലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ പ്രമോദ് ഗുപ്തയും ബി.ജെ.പിയില്‍ ചേരുന്നു. ഔറയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവായ പ്രമോദ് ഗുപ്ത ഇക്കാര്യം അറിയിച്ചത്.
സമാജ്വാദി പാര്‍ട്ടി മാഫിയകള്‍ക്കും ക്രിമിനലുകള്‍ക്കും അഭയം നല്‍കുകയാണെന്നും അത്തരമൊരു പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗുപ്ത പറഞ്ഞു. മുലായം സിങ് യാദവിനെ അഖിലേഷ് ജയിലിലടച്ചു. അദ്ദേഹത്തെയും ശിവ്പാലിനെയും അഖിലേഷ് പീഡിപ്പിച്ചെന്നും പ്രമോദ് ഗുപ്ത ആരോപിച്ചു.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസമാണ് മുലായം സിങ്ങിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുലായമിന്റെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. ഞങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയാത്തവരെയൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നായിരുന്നു സംഭവത്തില്‍ അഖിലേഷിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.