ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ദൈനംദിന നടത്തിപ്പും അറ്റകുറ്റപ്പണിയുടെ ചുമതലയും തമിഴ്നാടിനു തന് നെയായിരിക്കുമെന്നും നിലവിലുള്ള ഈ അവസ്ഥക്കു ഡാം സുരക്ഷ ബിൽ മാറ്റം വരുത്തില്ലെന്നും കേന്ദ്ര ജലവിഭവമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്.
അണക്കെട്ടിെൻറ ഉടമസ്ഥാവകാശം, നടത്തിപ്പ്, ജലത്തിൽ തമിഴ്നാടിനുള്ള അവകാശം എന്നിവക്ക് ബിൽ വഴി മാറ്റം ഉണ്ടാവില്ലെന്ന്, എ.ഐ.എ.ഡി.എം.കെ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മന്ത്രി വിശദീകരിച്ചു.
നിലവിലുള്ള ബില്ലിൽ മുല്ലപ്പെരിയാർ അണക്കെട്ടോ തമിഴ്നാട്ടിലെ മറ്റു സംഭരണികളോ, കേരള ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരപരിധിയിലുള്ളതല്ലെന്നും ശെഖാവത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.