തിരുവനന്തപുരം/മുംബൈ: മുംബൈ വിമാനത്താവളത്തിൽ ബോംബ് വെക്കുമെന്ന് ഭീഷണി സന്ദേശം അയച്ചയാൾ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി അമീൻ (23) ആണ് മുംബൈ എ.ടി.എസിന്റെ പിടിയിലായത്.
പത്തുലക്ഷം യു.എസ് ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കുമെന്നായിരുന്നു ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ 11നാണ് സന്ദേശം വിമാനത്താവള അധികൃതർക്ക് ലഭിച്ചത്. ഇതേതുടർന്നാണ് എ.ടി.എസ് അന്വേഷണം ആരംഭിച്ചത്. മുംബൈയിൽ നിന്നെത്തിയ സംഘം അമീനുമായി തിരിച്ചു.
കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘവും കേരള പൊലീസും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.