മുംബൈ: ജാതീയ അധിക്ഷേപത്തെ തുടർന്ന് പട്ടിക വർഗ വിഭാഗത്തിൽപെട്ട പി.ജി മെഡിക്കൽ വിദ ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നഗരത്തിലെ നായർ ഹോസ്പിറ്റ ലിൽ പി.ജി രണ്ടാം വർഷ വിദ്യാർഥിനി ഡോ. പായൽ തഡ്വിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കേസി ൽ പായലിെൻറ സീനിയറായ ഡോ. ഭക്തി മെഹറെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പായ ലിനെ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും പഠനം പൂർത്തിയാക്കാൻ അനുവദിക്കുകയില്ലെന്ന് പറയുകയും ചെയ്ത പായലിെൻറ സീനിയർമാരായ ഭക്തി, ഹേമ അഹുജ, അങ്കിത ഖണ്ഡെൽവാൽ എന്നിവർെക്കതിരെ പായലിെൻറ അമ്മ അബിദ, ഭർത്താവ് ഡോ. സൽമാൻ എന്നിവർ പരാതി നൽകിയിരുന്നു. റാഗിങ് വിരുദ്ധ സമിതി സർക്കാറിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ പായൽ ജാതീയ അധിക്ഷേപത്തിന് വിധേയയായതായി വ്യക്തമാക്കുന്നു.
മൂന്ന് സീനിയർ ഡോക്ടർമാർക്കും നേരേത്ത മൂന്നു തവണ നൽകിയ പരാതി അവഗണിച്ച ഹോസ്പിറ്റൽ അധികൃതർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പായലിെൻറ ബന്ധുക്കൾ വഞ്ചിത് ബഹുജൻ അഗാഡിയുടെ പിന്തുണയിൽ ചൊവ്വാഴ്ച ഹോസ്പിറ്റലിന് മുന്നിൽ ധർണ നടത്തി. പായലിെൻറ ബന്ധുക്കളെ കാണാനെത്തിയ മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഗമിരീഷ് മഹാജൻ ശക്തമായ നടപടി ഉറപ്പുനൽകിയതിനു പിന്നാലെയാണ് ഡോ. ഭക്തി മെഹറെ അറസ്റ്റിലായത്. വകുപ്പ് മേധാവിയെയും ആരോപണവിധേയരായ മൂന്നു ഡോക്ടർമാരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്, കനയ്യ കുമാർ തുടങ്ങിയവർ ബന്ധുക്കൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.